കാതോലിക്ക ബാവാ ഹൂസ്റണ്‍ സന്ദര്‍ശിക്കുന്നു
Tuesday, September 16, 2014 7:49 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പൌരസ്ത്യ കാത്തോലിക്കായും മലങ്കര മെത്രാപോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ ഹൂസ്റണ്‍ സന്ദര്‍ശിക്കുന്നു.

അമേരിക്കയിലെ സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കാതോലിക്ക ബാവ ഹൂസ്റണ്‍ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 19ന് (വെള്ളി) വൈകുന്നേരം ആറിന് ഹൂസ്റണ്‍ ബുഷ് ഇന്റര്‍ കോണ്ടിനന്റല്‍ എയര്‍ പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവായെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസും വൈദികരും അത്മായ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. എയര്‍പോര്‍ട്ടിലെ സ്വീകരണത്തിനുശേഷം ബീസിലിയിലുള്ള ഭദ്രാസന ആസ്ഥാനമായ ഈര്‍സ് ലോം അരമനയിലേക്ക് ആനയിക്കും. അവിടെയെത്തുന്ന കാതോലിക്കാ ബാവയെ വിശ്വാസികള്‍ ആദരപൂര്‍വം സ്വീകരിക്കും. തുടര്‍ന്ന് പരിശുദ്ധ ബാവയുടെ നേതൃത്വത്തില്‍ സന്ധ്യ നമസ്കാരം നടത്തും.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി