തൊഴിലാളികള്‍ക്ക് ആശ്വാസമായി കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ്
Tuesday, September 16, 2014 7:48 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് നുഗ്രഹവല്ലി, ഹവല്ലി യൂണിറ്റുകള്‍ കുവൈറ്റിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ഹവല്ലി മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ നിസാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ ഹവല്ലിമാള്‍ മാനേജര്‍ ഗഫൂര്‍ മതിലകത്ത് ആശംസ അര്‍പ്പിച്ചു. കല കുവൈറ്റ് ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, രാജന്‍ കുളക്കട, മൈക്കല്‍ ജോണ്‍സണ്‍ അനില്‍കുക്കിരി എന്നിവര്‍ പ്രസംഗിച്ചു. സജിത്ത് കടലുണ്ടി സ്വാഗതവു ശ്രീജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

ഹവല്ലി മേഖലയിലെ വിവിധ തൊഴിലാളി ക്യാമ്പുകളില്‍ നിന്നും ഇരുനൂറോളം പേര്‍ പരിശോധനക്കായി ക്യാമ്പില്‍ എത്തി. പരിശോധനക്ക് ഡോ. ആനന്ദ് ജൈസണ്‍ മാത്യു, പ്രിന്‍സ്, അനീഷ്, ലെനിന്‍, ദീപക്, ജിനു എന്നിവരും ക്യാമ്പ് നടത്തിപ്പിന് സുധീര്‍, കൃഷ്ണകുമാര്‍, നസീര്‍, അമീര്‍, അന്‍സാരി, നാസര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍