സ്റെച്ച്ഫോര്‍ഡ് വിശ്വാസ പരിശീലന പ്രവേശോത്സവം വിശ്വാസ പ്രഘോഷണമായി
Tuesday, September 16, 2014 7:48 AM IST
സ്റെച്ച്ഫോര്‍ഡ് (ലണ്ടന്‍): ബര്‍മിംഗ്ഹാം അതിരൂപതയുടെ പരിധിയില്‍പ്പെട്ട സീറോ മലബാര്‍ കാത്തലിക് മാസ് സെന്ററായ സ്റെച്ച്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റിയുടെ വിശ്വാസ പരിശീലന പ്രവേശനോത്സവം കുട്ടികളുടെ വിശ്വാസ പ്രഘോഷണമായി.

വിശുദ്ധ കുരിശിന്റെ വാഴ് ചയുടെ തിരുനാള്‍ ദിവസം പുതിയ അധ്യയനവര്‍ഷത്തിന്റെ ആരംഭം കുറിക്കല്‍ നടന്നു. സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ ജിന്‍സ് പാറശേരില്‍ സ്വാഗതം ആശംസിക്കുകയും പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളും ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. പുതിയതായി ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് റോസപൂവും മറ്റുള്ളവര്‍ക്ക് കത്തിച്ച മെഴുകുതിരിയും നല്‍കിയാണ് വരവേറ്റത്.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം