കാണാതായ മലയാളി യുവാവിനെ കണ്െടത്തി
Tuesday, September 16, 2014 7:46 AM IST
റിയാദ്: നാട്ടില്‍ നിന്നെത്തിയശേഷം കാണാതായ മലപ്പുറം പറമ്പില്‍പീടിക സ്വദേശി കോഴിത്തൊടി മുഹമ്മദ് ഷരീഫിനെ (28) റിയാദിലെ അറഗ പോലീസ് സ്റ്റേഷനില്‍ കണ്െടത്തിയതായി ബന്ധു മുഹമ്മദ് ഷാഫി അറിയിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷരീഫ് കഴിഞ്ഞ ദിവസം റിയാദ് എയര്‍പോര്‍ട്ടിലെത്തി ബഹളം വച്ചതിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കൊണ്ടുവന്ന് ബത്ഹയിലെ മലയാളികളുടെ റൂമില്‍ താമസിപ്പിച്ചിരുന്നു. അതിന്റെ പിറ്റേ ദിവസം ഷരീഫിനെ വീണ്ടും കാണാതാവുകയായിരുന്നു. പിന്നീട് തിങ്കളാഴ്ചയാണ് അറഗ പോലീസ് സ്റ്റേഷനിലുള്ള വിവരം അറിയുന്നത്. കാണാനില്ലെന്ന പത്രവാര്‍ത്ത കണ്ട മലയാളികളാണ് അറഗ പോലീസ് സ്റ്റേഷനില്‍ ഷരീഫ് ഉള്ള വിവരം ഷാഫിയെ അറിയിച്ചത്.

ഉടനെ സ്പോണ്‍സറുമായി അറഗ പോലീസ് സ്റ്റേഷനിലെത്തിയ ഷാഫി ഷരീഫിനെ റൂമിലേക്ക് കൊണ്ടു വരികയായിരുന്നു. നാട്ടില്‍ പോകണമെന്ന് ആവര്‍ത്തിച്ചു പറയുന്ന ഷരീഫിനെ ഉടനെ നാട്ടിലയക്കാമെന്നും എക്സിറ്റ് അടിച്ച് പാസ്പോര്‍ട്ടും ടിക്കറ്റുമായി നാളെ തന്നെ വരാമെന്നും സ്പോണ്‍സര്‍ പറഞ്ഞതായി ഷരീഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍