കിന്റര്‍ ഫോര്‍ കിന്റര്‍ ചാരിറ്റി ഷോ സെപ്റ്റംബര്‍ 27 ന
Tuesday, September 16, 2014 7:46 AM IST
സൂറിച്ച്: സ്വിസ് മലയാളി കുട്ടികളുടെ അഭിമാന പദ്ധതിയായ കിന്‍റ്റര്‍ ഫോര്‍ കിന്റര്‍ വര്‍ഷം തോറും ഒരുക്കി വരുന്ന ചാരിറ്റി ഷോ സെപ്റ്റംബര്‍ 27 ന് (ശനി) നടക്കും.

സൂറിച്ച് ഹോര്‍ഗനില്‍ ആണ് ചാരിറ്റി ഷോ. (ഞലള ഗശൃരവഴലാലശിറലവമൌ, ഗലഹഹശംലഴ 21, 8810 ഒീൃഴലി, ദüൃശരവ)

ശനി വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിക്കും. ഇന്ത്യന്‍ ഡിന്നറും വിവധ കലാപരിപാടികളും അരങ്ങേറും. ബോളിവുഡ് ഡാന്‍സ്, ഹിപ് ഹോപ് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ് കൂടാതെ സ്വിസ് മ്യൂസിക് സ്റാര്‍ ആയ സോഫിയ അക്കര ഗാനമാലപിക്കും. എല്ലാ വര്‍ഷവും സ്വിസ് മലയാളി കുട്ടികള്‍ പത്ത് ലക്ഷത്തോളം രൂപയുടെ സാമൂഹ്യ സേവനം കേരളത്തില്‍ ചെയ്തു വരുന്നു. നൂതന പ്രോജക്ട് ആയ മൈക്രോ ക്രെഡിറ്റ് പദ്ധതി, പാറ്റന്‍ഷാഫ്റ്റ് പ്രോജക്ട്, ആദിവാസി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും കൂടാതെ അംഗവൈകല്യമുള്ള കുട്ടികളുടെ സ്കൂളുകളില്‍ കിന്റര്‍ ഫോര്‍ കിന്റര്‍ സഹായം എത്തിക്കുകയും ചെയ്യുന്നു.

കേളി 2006 ല്‍ തുടങ്ങിയ കിന്റര്‍ ഫോര്‍ കിന്റര്‍ പദ്ധതി ഇതിനോടകം അമ്പതു ലക്ഷം രൂപക്ക് മേലെയുള്ള സഹായം കേരളത്തില്‍ വിതരണം ചെയ്തു. സ്വിസ് മലയാളി കുട്ടികളുടെ സാമൂഹ്യ പ്രതിബദ്ധതയെ കേന്ദ്ര മന്ത്രിമാര്‍ അടക്കം നിരവധി സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ അഭിനന്ദി ച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: ലൂസി മണി കുറ്റിയില്‍ 044 7500201, ബെന്നി പുളിക്കല്‍ 043 4775381.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍