എയര്‍ ടിക്കറ്റ് നല്‍കി
Tuesday, September 16, 2014 7:46 AM IST
റിയാദ്: ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന റിയാദ് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ.എ ഔസേഫിന് ജില്ലാ കമ്മിറ്റി നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി. ഒഐസിസി ഓണാഘോഷ വേദിയില്‍ ഔസേഫിന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള ടിക്കറ്റ് ജില്ലാ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജു തൃശൂര്‍ കൈമാറി. ജില്ലാ പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി, നാസര്‍ വലപ്പാട്, അന്‍സായ് ഷൌക്കത്ത്. സുരേഷ് ശങ്കര്‍, ജോമോന്‍ ചക്കാലക്കല്‍, യഹ്യ കൊടുങ്ങല്ലൂര്‍, മാള മൊഹിയുദ്ദീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുസലാം, അഷ്റഫ് കിഴുപ്പിള്ളിക്കര, ഏബ്രഹാം നെല്ലായി, മഞ്ഞിലാസ് വിന്‍സന്റ്, വര്‍ഗീസ് കുന്ദംകുളം എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍