'പാവം നഴ്സ്' പ്രകാശനം ചെയ്തു
Tuesday, September 16, 2014 7:43 AM IST
ജിദ്ദ: ഭൂമിയിലെ മാലാഖമാരായ നഴ്സുമാരുടെ ജീവിതം ഇതിവൃത്തമാക്കി ഗായകന്‍ ആഷിര്‍ കൊല്ലം രചനയും ആലാപനവും നിര്‍വഹിച്ച പാവം നഴ്സ് വീഡിയോ ആല്‍ബം മജീദ് നഹ അബ്ദുള്‍ ഹഖ് തിരൂരങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു.

ഗ്രന്ഥപുര ജിദ്ദയുടെ സാംസ്കാരിക സായാഹ്നം പരിപാടിയിലാണ് പ്രകാശന കര്‍മ്മം നടന്നത്. ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. മുസാഫിര്‍, ഗോപി നടുങ്ങാടി, പി.ടി മുഹമ്മദ് തുടങ്ങിയവരുടെ സാനിധ്യമുണ്ടായിരുന്നു. നസീര്‍ മഞ്ചേരി നിര്‍മിച്ചിരിക്കുന്ന ഈ ആല്‍ബം എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അസ്കര്‍ ഹന സ്റുഡിയോ ആണ്. കാലികമായി നഴ്സുമാര്‍ അനുഭവിക്കുന്ന പീഡന സഹചമായ ജീവിതമാണ് ഈ മേഖലയിലെ ജീവനാക്കാരന്‍ കൂടിയായ ആഷിര്‍ ഈ രചനയില്‍ വിഷയമാക്കിയിരിക്കുന്നത്. ആഷിര്‍ പ്രസ്തുത ഗാനം ആലപിച്ചുകൊണ്ട് പ്രസംഗിച്ചു. മൂസ കൊമ്പന്‍ സ്വാഗതവും ബഷീര്‍ കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍