എസ്വൈഎസ് മര്‍കസ് ഹാജിമാര്‍ പുണ്യഭുമിയില്‍
Tuesday, September 16, 2014 7:42 AM IST
മക്ക: കേരളത്തിലെ പ്രമുഖ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളായ എസ്വൈഎസ് ഹജ്ജ് സെല്ലിന്റെയും മര്‍കസ് ഹജ്ജ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജിദ്ദാ വിമാനത്താവളത്തില്‍ എത്തിയ സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. എസ്വൈഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് സഅദി പഴശി യാണ് സംഘത്തെ നയിക്കുന്നത്. അബ്ദുള്‍ ജബാര്‍ സഖാഫി എറണാകുളം, മുനീര്‍ സഖാഫി പാറക്കടവ്, അബ്ദുള്‍ ലത്തീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, അഷ്റഫ് സഖാഫി കടവത്തൂര്‍ എന്നീ പ്രമുഖരും സംഘത്തെ അനുഗമിക്കുന്നുണ്ട്.

എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജരുമായ സി. മുഹമ്മദ് ഫൈസിയാണ് മര്‍കസ് സംഘത്തിന്റെ ചീഫ് അമീര്‍. സുപ്രസിദ്ധ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ മുഹമ്മദലി സഖാഫി വള്ളിയാടും മര്‍കസ് സംഘത്തെ അനുഗമിക്കുന്നുണ്ട്.

ഹറമിന് അടുത്ത് അജ്ജിയാദിലെ ഒലയാന്‍ മക്ക ഹോട്ടലിലാണ് ഇരു സംഘങ്ങളും താമസിക്കുന്നത്. മക്കയിലെ ആരാധനകളും പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ദുല്‍ഖഅദ് അവസാനം മദീനയിലേക്ക് തിരിക്കുന്ന സംഘം മദീന സന്ദര്‍ശനത്തിനുശേഷം ദുലഹ്ജ്ജ് ആറിനു മദീനയിലെ അബിയാര്‍ അലിയില്‍ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്തു മിനയിലേക്ക് പുറപ്പെടും.

കഇഎ ഞടഇ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇരു സംഘങ്ങള്‍ക്കും മക്കയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. കഇഎ സൌദി നാഷണല്‍ പ്രസിഡന്റ് സയിദ് ഹബീബ് കോയ ബുഖാരി, മിഡില്‍ ഈസ്റ് സെക്രട്ടറി മാരായ ജലീല്‍ വെളിമുക്ക്, മുജീബ് എ.ആര്‍ നഗര്‍, സൈദലവി സഖാഫി കീഴിശേരി, കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ്, ഉസ്മാന്‍ കുറുകത്താണി, അഹമദ് മീരാന്‍ സഖാഫി, നാസര്‍ കൊടുവള്ളി, നജീം തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ മാസ്റര്‍ (ജിദ്ദ), അഷ്റഫ് പേങ്ങാട്, അബ്ദുറസാഖ് സഖാഫി, സല്‍മാന്‍ വെങ്കളം, മുഹമ്മദലി വലിയോറ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍