സരോജിനിയമ്മയുടെ സംസ്കാരം സെപ്റ്റംബര്‍ 17ന്
Tuesday, September 16, 2014 7:40 AM IST
ഡാളസ് : ശനിയാഴ്ച നിര്യാതയായ തലവടി കുന്തിരിക്കല്‍ പുന്നശേരില്‍ സരോജിനിയമ്മയുടെ സംസ്കാരം സെപ്റ്റംബര്‍ 17ന് (ബുധന്‍) പുന്നശേരി വീട്ടു വളപ്പില്‍ നടക്കും. പരേത മുട്ടാര്‍ മണലേല്‍ പരേതനായ രാഘവന്റെ ഭാര്യയാണ.്

മക്കള്‍: സീത (ഡാളസ്), പരേതനായ രവീന്ദ്രന്‍, സരള(മദ്രാസ്), ശോഭ (ഡാളസ്), സൈനബ(ഡാളസ്), രേണു (ഡാളസ്).

മരുമക്കള്‍: സുഗുണന്‍പിള്ള (ഡാളസ്), പുരുഷോത്തമന്‍ (മദ്രാസ്), അപ്പുകുട്ടന്‍ (ഡാളസ്), രവികുമാര്‍ (ഏഷ്യനെറ്റ്, ഡാളസ്), അജയകുമാര്‍ (സെക്രട്ടറി, ഡാളസ് സൌഹൃദ വേദി).

പരേതയുടെ നിര്യാണത്തില്‍ ഡാളസ് സൌഹൃദ വേദി, ലാനാ എന്നീ സാംസ്കാരിക സംഘടനകള്‍ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ