ദോഹ: സമീക്ഷ പിക്ചേര്‍സിന്റെ ബാനറില്‍ നന്മ വിഷ്യല്‍ മീഡിയക്കുവേണ്ടി ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഖുര്‍ആന്‍ കഥകള്‍ എന്ന ആനിമേഷന്‍ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്നു.
ബ്രാഡ്മ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍. ഹാഷിം ഹാജിക്ക് ആദ്യ സിഡി നല്കി. ലോജിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.വി.എച്ച്. യൂസുഫാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമയുടെ പ്രിവ്യൂവും നടന്നു.
പ്രശസ്ത അറബ് മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ അഹ്മദ് ബഹ്ജത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് റഹ്മാന് മുന്നുരാണ് ആനിമേഷന്‍ ചിത്രത്തിന് സംഭാഷണമൊരുക്കിയിരിക്കുന്നത്.
അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്മാന് കെ.കെ. ഉസ്മാന്, ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി , ലോജിക് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി. ഷംസുദ്ദീന്, അഡ്മിനിസ്ട്രേഷന് മാനേജര്‍ തമീം ഹംസ, സ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ, ദ ട്രൂത്ത് ഖത്തര്‍ ഡറക്ടര്‍ മുനീര്‍ മങ്കട, ഇഖ്ബാല്‍ ചേറ്റുവ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മീഡിയ പല്സ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ശിഹാബുദ്ദീന് മങ്കട, യൂനുസ് സലീം, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല് കിളയില്‍, സൈദ് അലവി അണ്േടക്കാട്ട്, സിയാഹുറഹ്മാന്‍, ഖാജാ ഹുസൈന്, ശബീര്‍ അലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.