ഓണാഘോഷം നടത്തി
Tuesday, September 16, 2014 7:35 AM IST
ബാംഗളൂര്‍: ധര്‍മാരാം സെന്റ് തോമസ് ഫൊറാനാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച്, ട്രെയിനിംഗ് ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍) ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വികാരി റവ. തോമസ് കല്ലുകളം ഉദ്ഘാടനം ചെയ്തു.

സിബിച്ചന്‍ മാത്യു, സാജു ജോര്‍ജ്, സന്തോഷ് ജോസഫ്, പി.ഡി. ജോണ്‍, ട്രീസാ സാജു എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ട്ടിന്‍ തോമസ് നന്ദി പറഞ്ഞു. തിരുവാതിര, നാടന്‍പാട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.