പാരിസില്‍ ബിനോയിയുടെ ചവിട്ടിത്തിരുമ്മിന് പ്രിയമേറുന്നു
Tuesday, September 16, 2014 7:34 AM IST
പാരീസ്: ഫാഷന്റെ തലസ്ഥാനമായ പാരിസ് നഗരത്തില്‍ കേരളത്തിന്റെ പരമ്പരാഗത തിരുമ്മു ചികിത്സാ രീതിയായ ചവിട്ടിത്തിരുമ്മിന് പ്രിയമേറുന്നു. മലയാളിയായ മാസ്റര്‍ ബിനോയി പാലയില്‍ ആണ് ചവിട്ടിത്തിരുമ്മു ചികിത്സാ രീതികളുമായി രംഗത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ 14 വര്‍ഷമായി പാരിസില്‍ കളരിപ്പയറ്റ്, മസാജ് എന്നിവയില്‍ പരിശീലനം നല്‍കി വരുന്ന ബിനോയി, ഇതാദ്യമായാണ് ചവിട്ടിത്തിരുമ്മ് അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്പില്‍ തന്നെ ഇത് ആദ്യമായാണ് ചവിട്ടിതിരുമ്മ് പരിശീലനം നല്‍കുന്നത്. ചവിട്ടിത്തിരുമ്മ് ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ് മെലിയുന്നതിനും നല്ല മെയ് വഴക്കം ഉണ്ടാകുന്നതിനും വളരെ നല്ലതാണെന്ന് ബിനോയ് പറയുന്നു. ശരീരം അധികം തടിക്കാതെ കാത്തു സൂക്ഷിക്കുന്ന പാരിസിലെ യുവാക്കളും യുവതികളും ഇപ്പോള്‍ ഈ മസാജ് രീതിയോട് കൂടുതല്‍ താത്പര്യം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലെയും എഷ്യയിലെയും വിവിധ തരത്തിലുള്ള മസാജ് രീതികളില്‍ പരിശീലനം നേടിയിട്ടുള്ള മാസ്റര്‍ ബിനോയി ഈ രംഗത്ത് ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമേരിക്ക, കാനഡ,റഷ്യ,യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കളരിപ്പയറ്റ്, മസാജ് എന്നിവയില്‍ പരിശീലങ്ങളും പ്രദര്‍ശനങ്ങളും നടത്തിയിട്ടുള്ള ബിനോയ്, യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ ഡോക്കുമെന്ററിയിലും കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ സിവിഎന്‍ കളരിയിലെ ഇ.പി വാസുദേവ ഗുരുക്കളുടെ കീഴില്‍ പരിശീലനം നേടിയിട്ടുള്ള ബിനോയി കളരി, മസാജ് എന്നിവയ്ക്കായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ംംം.ാമലൃെേയശ്യിീ.രീാ, ംംം.സമഹമൃശളൃമിരല.രീാ എന്നിവയാണ് അഡ്രസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ാമലൃെേയശ്യിീ@വീാമശഹ.രീാഎന്ന ഇ മെയിലിലോ +33609082693.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍