ഇരട്ട പൌരത്വം തേടി ഒരു ഒപ്പു ശേഖരണം
Tuesday, September 16, 2014 5:16 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂര്‍വ്വം വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു. നരേന്ദ്ര മോഡിയുടെ ഈ ഹൃസ്വസന്ദര്‍ശനം ലോകം വളരെ ശ്രദ്ധാപൂര്‍വ്വം ഉറ്റുനോക്കുന്നുണ്ട്.

ഈ അവസരത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ കുടിയേറിപാര്‍ക്കുന്ന അനേകലക്ഷം ഭാരതീയരുടെ ഒരു പ്രധാന പ്രശ്നം നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അനേകവര്‍ഷങ്ങളായി ഇവര്‍ കൊണ്ടുനടക്കുന്ന ആ സ്വപ്നം ഒരു യഥാര്‍ത്ഥ്യമാക്കി മാറ്റാനും ആഗ്രഹിക്കുന്നു.

കേരള വിഷന്‍, പിന്റോ ഗ്ളോബല്‍ മീഡിയാ, ലിജോ ജോണ്‍ എന്നിവര്‍ സംയുക്തമായി ഇരട്ട പൌരത്വം വേണമെന്നാവിശ്യപ്പെട്ടുകൊണ്ട് ഒരു ഓണ്‍ലൈന്‍ സിഗ്നേച്ചര്‍ ക്യാമ്പയിന് നേതൃത്വം കൊടുക്കുന്നു. നിങ്ങളുടെ ഒപ്പ് രേഖപെടുത്തുകയും നിങ്ങളുടെ സുഹൃത്തുകളെ ഇതില്‍ പങ്കെടുപ്പിക്കുകയും ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് മാരേട്ട് (സലൃമഹമ്ശശീിെ@ഹശ്ല.രീാ), ജോസ് പിന്റോ സ്റീഫെന്‍ (ഷീലുെശിീലുെേവലി@ഴാമശഹ.രീാ), ലിജോ ജോണ്‍ (ഷീവിഹശഷ്യീി@ഴാമശഹ.രീാ).

ജഹലമലെ രഹശരസ ീി വേശ ഹശിസ ീ ശെഴി വേശ ുലശേശീിേ.
വു://ംംം.ശുലശേശീിേ.രീാ/ുലശേശീിേ/റൌമഹരശശ്വേലിവെശുമുുലമഹളൃീാശിറശമിമാലൃശരമി. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം