ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ചുമതലയുള്ള വിവിധ കമ്മിറ്റി അംഗങ്ങളുടെ കൂടിക്കാഴ്ച ഡോ ഭരത് ഭരായിയുടെ നേതൃത്വത്തില്‍ ന്യൂ ബ്രന്സ്വിക്ക് ക്ളാറിയോണ് ഇന്നില്‍ വച്ച് ഞായറാഴ്ച വൈകിട്ട് നടത്തപ്പെട്ടു. തുടര്‍ന്ന് സെപ്റ്റംബര്‍ 28 നു മാഡിസന്‍ സ്കൊയര്‍ ഗാര്‍ഡനില്‍ നടത്തുവാന്‍ തീരുമാനിച്ച പരിപാടികളുടെ ഹൃസ്വ രൂപരേഖ വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാര് വിശദീകരിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയിലെ വിശദീകരണത്തിന്റെ ഒരു സംക്ഷിപ്ത രൂപം അറിയിച്ചു.
പരിപാടിയിലെ മാസ്റര്‍ ഓഫ് സെറിമണി മിസ് അമേരിക്ക നീന ദാവുലുരിയും പി.ബി.എസ്. ടെലിവിഷന്നീല് ഹരി ശ്രീനിവാസനുമായിരിക്കും. ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു സ്പെഷ്യല്‍ അതിഥി ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കും.
സാംസ്കാരിക പരിപാടി അതിലെ വ്യത്യസ്തത കൊണ്ടും വേറിട്ട പ്രത്യേകത കൊണ്ടും അപൂര്‍വ്വമായിരിക്കും. ടൈം സ്കൊയറില്‍ മൂന്നാമത്തെ സ്ക്രീനില്‍ പരിപാടി ഇംഗ്ളീഷ് അടിക്കുറിപ്പോടെ ലൈവ് ആയി കാണിക്കും. ചരിത്രത്തി ആദ്യമായാവും മറ്റൊരു രാഷ്ട്രത്തലവന്റെ പോതുജനങ്ങല്ക്കായുള്ള അഭിസംബോധന ലൈവ് ആയി പ്രദര്‍ശിപ്പിക്കുന്നത്.
പരിപാടിയില്‍ 5 ക്യാമറകള്‍ ഉണ്ടായിരിക്കും അമേരിക്കയിയിലുള്ള ഇന്ത്യന്‍ മീഡിയകള്‍ ആദ്യമായി ഒരുമയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ സംരംഭമാവും സെപ്റ്റംബര്‍ 28 നുള്ള പൊതുപരിപാടി. മീഡിയ രജിസ്ട്രേഷന് തുടരുന്നു. ഇതുവരെ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റര്‍ ചെയ്തു സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ആഗോള തലത്തില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും. ലൈവ് യു ട്യൂബ് കാണേണ്ടവര്‍ക്കു കാണാവുന്നതായിരിക്കും.
20000 ടിക്കറ്റുകള്‍ ആദ്യ രജിസ്ട്രെഷനില്‍ തന്നെ രജിസ്റര്‍ ചെയ്തു എന്നാല്‍ സീറ്റ് പരിമിതമായതിനാലും ആവശ്യക്കാര്‍ ധാരാളമായതിനാലും അതിന്റെ 75% മാത്രമേ അനുവദിച്ചുള്ളൂ. 9000 പേര് ലോട്ടറിയില്‍ കൂടി ആവശ്യപ്പെട്ടെങ്കിലും 1000 പേര്‍ക്ക് മാത്രമേ ലോട്ടറി ടിക്കറ്റ് അനുവദിച്ചുള്ളൂ. ബാക്കി എല്ലാവരും ഓണ്‍ലൈന്‍ വഴി ലൈവ് ആയി കണ്ടു സംതൃപ്തി അടയേണ്ടിയിരിക്കുന്നു. രെജിസ്ട്രേഷന് ചെയ്തതില്‍ യു എസ്സിലെ 46 സ്റ്റേറ്റുകളും കാനഡയിലെ 6 പ്രോവിന്‍സുകളും അയര്‍ലണ്ടും ഉള്‍പ്പെടുന്നു.
ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ ട്രെഷരാര്‍ കൃഷ്ണ റെഡി, ന്യജേഴ്സി കണ്‍വീനര്‍ രവി ബുധനൂര്‍, ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍, മുന്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍, യുവ കോ കണ്‍വീനര്‍ അരവിന്ദ് മോദിനി, വിലാസ് റെഡി, യശ്പാല്‍ സൂദ്, യോഗിന്ദര് ഗുപ്ത, ഡോ ജയശ്രീ നായര്‍, നാരായണ്‍ കടരിയ, നീലിമ, രമേശ് ഷാ, ആനന്ദ് ഷാ, എച്ച്. ആര് ഷാ, തുടങ്ങി അനേകം കമ്മിറ്റി മെംബേര്‍സ് പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം