ഏബ്രഹാം വര്‍ക്കി നിര്യാതനായി
Tuesday, September 16, 2014 5:13 AM IST
ന്യൂജേഴ്സി: പെരുമ്പാവൂര്‍ മേക്കപാല, ഉതിമല കുടുംബാംഗവും, ന്യൂജെഴ്സിയിലെ സ്ഥിരതാമസക്കാരനുമായ ഏബ്രഹാം വര്‍ക്കി (76) നിര്യാതനായി. തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ന്യുജേഴ്സിയില്‍.

ഭാര്യ: ഏല്യാമ്മ വര്‍ക്കി (കുഞ്ഞൂഞ്ഞമ്മ) കല്ലിശ്ശേരി മണലേത്തു കുടുംബാംഗമാണ്. മകന്‍ ജോര്‍ജ്. മരുമകള്‍: ലിജു. കൊച്ചുമകള്‍: സെലിന്‍

ഗീവര്‍ഗീസ്, കുറിയാക്കോസ്, മത്തായി, (ലോങ്ങ് ഐലന്റ്) പൌലോസ് (ജോര്‍ജിയ) എന്നിവര്‍ സഹോദരങ്ങളും സാറാമ്മ, (ബെര്‍ഗന്‍ഫീല്‍ഡ്) ശോശാമ്മ, (ലോങ്ങ് ഐലന്റ്) എന്നിവര്‍ സഹോദരികളും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 2013158532.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം