വിയന്നയില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ഒക്ടോബര്‍ 11 ന്
Monday, September 15, 2014 9:23 AM IST
വിയന്ന : അത്ഭുത പ്രവര്‍ത്തകയായ കൊരട്ടിമുത്തിയുടെ തിരുനാള്‍ വിയന്ന ലൂര്‍ദ്ദ് മരിയ ഇടവകദേവാലയത്തില്‍ ആഘോഷിക്കുന്നു.

ഒക്ടോബര്‍ 11 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനാള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, പെരുന്നാള്‍ നേര്‍ച്ച എന്നിവ നടക്കും.

ദൈവമാതാവിന്റെ തിരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി പെരുന്നാള്‍ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍