ജമ്മു -കാഷ്മീര്‍ പ്രളയ ബാധിതരെ സഹായിക്കുക: കല കുവൈറ്റ്
Monday, September 15, 2014 9:22 AM IST
കുവൈറ്റ് സിറ്റി: ജമ്മു -കാഷ്മീര്‍ ഇന്നുവരെ കാണാത്ത രീതിയിലുള്ള നാശനഷ്ട്ടങ്ങള്‍ വിതച്ച് പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട ജമ്മു കാശ്മീര്‍ ജനതയെ സഹായിക്കാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്), കുവൈറ്റ് പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

പിറന്ന നാട്ടിലെ ജനതക്ക് ഉണ്ടാവുന്ന പ്രയാസ ഘട്ടങ്ങളില്‍ എന്നും സഹായ ഹസ്തവുമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് പ്രവാസികള്‍. പിഞ്ചു കുട്ടികളടക്കം നൂറുക്കണക്കിനു പേരാണ് പ്രളയത്തില്‍ മരിച്ചത്. ദുരിതബാധിതരെ സഹായിക്കാന്‍ കല കുവൈറ്റ് നേതൃത്വം കൊടുക്കുന്ന റിലീഫ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യ സ്നേഹികളോടും കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 99122984, 96652512, 24317875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍