കോഴഞ്ചേരി സെന്റ് തോമസ് കോളജ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
Monday, September 15, 2014 9:21 AM IST
ന്യൂയോര്‍ക്ക്: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സെപ്റ്റംബര്‍ പത്തിന് ബുധനാഴ്ച രാത്രി എട്ടിന് ക്യൂന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് പള്ളി വക കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫിലിപ്പ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളജ് അധ്യാപിക ഡോ. ജെസി തോമസ് 1953-ല്‍ ആരംഭിച്ച ഈ കോളജിന്റെ വളര്‍ച്ചയെ സംബന്ധിച്ചും ചാപ്റ്ററിന്റെ ആവശ്യകതയെക്കുറിച്ചും വിശദമായി സംസാരിച്ചു. റവ. ജോജി മാത്യു, റവ. ഷിബു മാത്യു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ സി.വി. സൈമണ്‍കുട്ടി പ്രസിഡന്റായും ജോണ്‍ മാത്യു സെക്രട്ടറിയായുമുള്ള ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. കോളജില്‍ വിവിധ കാലയളവില്‍ പഠിച്ചവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം