യുകെകെസിഎ നോര്‍ത്ത് ഈസ്റ് കണ്‍വന്‍ഷന്‍ 27ന്
Monday, September 15, 2014 9:19 AM IST
ലീഡ്സ്: യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ് റീജിയന്‍ ആയ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 27ന് ലീഡ്സില്‍ നടക്കും. ലീഡ്സ് ഷെഫീല്‍ഡ്, യോര്‍ക്ക് ഷെയര്‍, മിഡില്‍സ് ബ്രൊ, ന്യൂകാസില്‍, ഹംബര്‍ എന്നീ യൂണിറ്റുകളാണ് നോര്‍ത്ത് ഈസ്റ് റീജിയണില്‍ ഉള്‍പ്പെടുന്നത്.

27ന് രാവിലെ 11 ന് യുകെകെസിഎ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. ലീഡ്സ് രൂപത ചാപ്ളയിന്‍ ഫാ. ജോസഫ് പോന്നെത്ത് സഹ കാര്‍മികനാവും.

തുടര്‍ന്ന് കുടുംബസംഗമത്തിനുശേഷം കണ്‍വന്‍ഷന്‍ റാലിയും പൊതു സമ്മേളനവും നടക്കും. യുകെകെസിഎ ബെന്നി മാവേലില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ യൂണിറ്റുകളുടെ വര്‍ണശബളമായ കലാപരിപാടികള്‍ കണ്‍വന്‍ഷന് മാറ്റുകൂട്ടും. വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ ചേര്‍ന്നുള്ള കോര്‍കമ്മിറ്റിയാണ് കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം