സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
Monday, September 15, 2014 9:19 AM IST
സ്വാന്‍സി(ലണ്ടന്‍): തിരുവോണ ദിനത്തില്‍ സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം സ്വാന്‍സി മലയാളികള്‍ ഇന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത കലാ വൈഭവത്തിന്റെ മാതൃകയായി മാറി.

തിരുവോണ ദിനമായിരുന്ന സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച ഓണാഘോഷം ആദ്യം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ മത്സരങ്ങള്‍ നടത്തി. കുട്ടികളുടെ മിഠായി പറുക്കല്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും കസേരകളി, പോളോ സ്ട്രോ ഗെയിം, ബലൂണ്‍ ഗെയിം എന്നിവ കാണികളെ ആവേശം കൊള്ളിച്ചു.

തുടര്‍ന്നു നടന്ന വടംവലി മത്സരത്തിന്റെ ഫൈനലില്‍ പോളി പുതുശേരി നേതൃത്വം കൊടുത്ത പോര്‍ത്ത് കോള്‍ ടീമും ഡെസ്റിന്‍ മാത്യു നേതൃത്വം കൊടുത്ത മമ്പിള്‍സ് ടീമും ഏറ്റുമുട്ടിയപ്പോള്‍ പോര്‍ത്ത് കോള്‍ ടീം വിജയിക്കുകയും ചെയ്തു. വനിതകളുടെ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ഷൈനി ഷാജി നേതൃത്വം നല്‍കിയ ടീമും സ്റ്റെല്ലാ ഫെലിക്സ് നേതൃത്വം നല്‍കിയ ടീമും ഏറ്റുമുട്ടിയപ്പോള്‍ ഷൈനി ഷാജിയുടെ ടീം വിജയിക്കുകയും ചെയ്തു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിറിയക്ക് പി. ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്തു. പിന്നീട് മാവേലി മന്നനെ മുത്തുക്കുടയും താലപൊലിയുടേയും അകമ്പടിയോടു കൂടി സ്റ്റേജിലേക്ക് ആനയിച്ചു. ഓണാഘോഷം എസ്എംസിഎ പ്രസിഡന്റ് സ്റീഫന്‍ ഉലഹന്നാന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തിരുവാതിരകളിയോടെ സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും കേരള ബീറ്റ്സ് ഹാവ്ഷെയറും സംയുക്തമായി ചേര്‍ന്ന് കലാസന്ധ്യ നടത്തി. വൈവിധ്യമാര്‍ന്ന നൃത്തനിര്‍ത്യങ്ങള്‍, ഓണപാട്ടുകള്‍, കപ്പിള്‍ ഡാന്‍സ്, കോമഡി സ്കിറ്റ്, കേരള ബീറ്റ്സിന്റെ ഗാനമേള എന്നിവ കലാസന്ധ്യയ്ക്ക് കൊഴുപ്പേകി. സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അവതരിപ്പിച്ച കൂട്ടുകുടുംബം എന്ന ഹാസ്യ സ്കിറ്റ് ഏവരേയും ചിരിപ്പിച്ചു. കലാസന്ധ്യ ഏവരേയും ഹരം കൊള്ളിക്കുകയും പ്രശംസ നേടുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്ക് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റീഫന്‍ ഉലഹന്നാന്‍ ജനറല്‍ സെക്രട്ടറി സിറിയക് പി. ജോര്‍ജ്, വൈസ് പ്രസിഡന്റ് ഇയിനമ്മ ജോര്‍ജ്, ട്രഷറര്‍ സജി സ്കറിയ, ജോയിന്റ് സെക്രട്ടറി ബിജു തോമസ്, കള്‍ച്ചറല്‍ സെക്രട്ടറിമാരായ ഫെലിക്സ് ആന്റണി, ബേബി മോള്‍ സിറിയക്, സ്പോര്‍ട്സ് സെക്രട്ടറിമാരായ ഏബ്രഹാം ചെറിയാന്‍, ഡെസ്റിന്‍ മാത്യു, പിആര്‍ഒമാരായ എംസി ജോര്‍ജ്, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ പയസ് മാത്യു, ജസ്റിന്‍ യോഹന്നാന്‍, ജോണി വിതയത്തില്‍, ടെന്‍സന്‍ പീറ്റര്‍, പോളി പുതുശേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സിറിയക് ജോര്‍ജ്