വിലക്കുള്ള യാത്രക്കാരെ വിമാനകമ്പനികള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് പുതിയ വ്യവസ്ഥ
Monday, September 15, 2014 9:18 AM IST
ദമാം: സൌദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള യാത്രക്കാരെ രാജ്യത്തെത്തിക്കുന്ന അതേ വിമാനകമ്പനികള്‍ തന്നെ തിരിച്ചുകൊണ്ടുപോകണമെന്ന വ്യവസ്ഥ സൌദിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിമാനകമ്പനികള്‍ക്കും ബാധകമാക്കി.

വിലക്കുള്ളവരും രാജ്യത്തെത്തുന്നതായി ബന്ധപ്പെട്ട പ്രശ്നം പഠിക്കുന്നതിന് രൂപീകരിച്ച സുപ്രീം കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഇത് രാജ്യത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാനകമ്പനികളെയും അറിയിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി.

സൌദിയിലെ വിമാനത്താവളങ്ങള്‍വഴി കഴിഞ്ഞ വര്‍ഷം 6.8 യാത്രക്കാരാണ് യാത്ര ചെയ്തതെന്നാണ് കണക്ക്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം