വിയന്ന വിമാനത്താവളത്തിന് ഓഗസ്റില്‍ യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്
Monday, September 15, 2014 9:15 AM IST
വിയന്ന: വിയന്ന വിമാനത്താവളത്തിന് ഓഗസ്റ് യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്. ഓഗസ്റില്‍ വിയന്ന വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 2275933 ആയിരുന്നു. 2013 ഓഗസ്റിനെക്കാള്‍ 4.1 ശതമാനം കൂടുതലാണ്.

ചരക്കു ഗതാഗതത്തില്‍ 11.7 ശതമാനം വര്‍ധനയും പോയവര്‍ഷം ഉണ്ടായി. പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് 4.5 ശതമാനം യാത്രക്കാര്‍ ഈ വര്‍ഷം കൂടുതല്‍ യാത്ര ചെയ്തു. എന്നാല്‍ കിഴക്കന്‍ യൂറോപ്പിലേക്ക് യാത്രക്കാരുടെ എണ്ണത്തില്‍ 7.7 ശതമാനം കുറവുണ്ടായി.

മധ്യ യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 7.5 ശതമാനവും ഏഷ്യയിയിലേക്ക് 18.3 ശതമാനവും അമേരിക്കയിലേക്ക് 36.5 ശതമാനവും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍