ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 20 ന്
Monday, September 15, 2014 9:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബര്‍ 20 ന് (ശനി) നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ആഘോഷം ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൌ ടൈറ്റസ് ഫോറത്തില്‍ (വാള്‍ട്ടര്‍ മ്യൊള്ളര്‍ പ്ളാറ്റ്സ് 2, 60439) വൈവിധ്യങ്ങളായ കലാപരിപാടികളോടെ അരങ്ങേറും.

പൊന്നിന്‍ചിങ്ങമാസത്തിലെ പൊന്നോണനാളുകളുടെ സ്മരണകളുണര്‍ത്തുന്ന തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആര്‍പ്പുവിളികളില്‍ ഒരിക്കല്‍ക്കൂടി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്ന മഹോല്‍സവത്തില്‍ പങ്കുചേരാന്‍ ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഹൃദയപൂര്‍വം ക്ഷണിച്ചു.

വേദി: ടഅഅഘആഅഡ ഠകഠഡട – എഛഞഡങ,ണഅഘഠഋഞ ങജ്ജഘഘഋഞ ജഘഅഠദ 2, 60439 എഞഅചഗഎഡഞഠ.

ംലയശെലേ: ംംം.സലൃമഹമമൊമഷമാളൃമിസളൌൃ.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍