കല്‍ക്കാജി സെന്റ് ജോസഫ് പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Monday, September 15, 2014 9:11 AM IST
ന്യൂഡല്‍ഹി: കല്‍ക്കാജി സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഫാ. ജോര്‍ജ് തുപ്ളാനിയില്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളായ വഞ്ചിപ്പാട്ട്, തിരുവാതിര, തമ്പോല, കിച്ചണ്‍ ഡാന്‍സ് തുടങ്ങിയവ അരങ്ങേറി. മധുര പലഹാരവിതരണത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്