സ്വീഡിഷ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് വിജയം
Monday, September 15, 2014 9:11 AM IST
സ്റ്റോക്ക്ഹോം: സ്റ്റെഫാന്‍ ലോഫ്വെന്‍ നേതൃത്വം നല്‍കിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക് സ്വീഡിഷ് ദേശീയ തെരഞ്ഞെടുപ്പില്‍ വിജയം.

43.7 ശതമാനം വോട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചത്. പ്രധാനമന്ത്രി റെയ്ന്‍ഫെല്‍റ്റിന്റെ മോഡറേറ്റ് പാര്‍ട്ടിക്ക് 39.9 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതെതുടര്‍ന്ന് ഫ്രെഡറിക് റെയ്ന്‍ഫെല്‍റ്റ് പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന വലതുപക്ഷ തീവ്രവാദികള്‍ക്ക് 13 ശതമാനം വോട്ടുനേടി മൂന്നാം കക്ഷിയായി.

സ്റെഫാന്‍ ലോഫ്വെന്‍ ആയിരിക്കും രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി. ആറു ശതമാനം വോട്ടു നേടിയ ഗ്രീന്‍ പാര്‍ട്ടി അടക്കം മറ്റു കക്ഷികളുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിന് അനിവാര്യമാണ്. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍