ഓണാഘോഷം നടത്തി
Monday, September 15, 2014 9:10 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാറിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ മലയാളികള്‍ വിവിധ കായിക മത്സരങ്ങളോടെയും കലാ പരിപാടികളോടെയും വിഭവ സമൃദ്ധമായ ഓണസദ്യയോടെയും ഓണം ആഘോഷിച്ചു.

മത്സര ഇനങ്ങളില്‍ ഓട്ടം, ചാക്കില്‍ കയറി ഓട്ടം, സ്കിപ്പിംഗ്, സൈക്കിള്‍ സ്ളോ റയ്സ്, ഓര്‍മ പരിശോധന, മിട്ടായി പെറുക്കല്‍, കസേരകളി, നാരങ്ങയും സ്പൂണുമായി ഓട്ടം, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, ഷട്ടില്‍ തുടങ്ങിയവയില്‍ വിജയികളായവര്‍ക്ക് യു.കെ. കേശവന്‍, തങ്കമണിയമ്മ, മീനാക്ഷിയമ്മ, ജോര്‍ജ്, സുനിതാ സത്യന്‍, പി. വിജയന്‍, വി.കെ.പി. നായര്‍, സേതുരാമന്‍, രവീന്ദ്രന്‍, സത്യനാരായണന്‍ തുടങ്ങിയര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

വേദിയില്‍ ആകര്‍ഷകമായൊരുക്കിയ പൂക്കളത്തിനു നടുവിലെ നിലവിളക്കില്‍ സംഘാടകര്‍ ഒത്തുചേര്‍ന്ന് ദീപം തെളിച്ചശേഷം അനക, ഐശ്വര്യ, കാവ്യ എന്നിവര്‍ ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ വൈകുന്നേരം കലാപരിപാടികള്‍ ആരംഭിച്ചു. കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിരകളിയും കൊയ്ത്തുപാട്ടും ശ്രദ്ധേയമായി. ഭരതനാട്യം, ഓണപാട്ടുകളും നാടന്‍ പാടുകളും ഉള്‍പ്പെടുത്തി സമൂഹ നൃത്തം, ചെറു നാടകം, പ്രച്ഛന്ന വേഷം, ഓണപാട്ടുകള്‍, മുതിര്‍ന്നവരുടെ തിരുവാതിരകളി എന്നിവയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി.

സ്റേറ്റ് ലെവല്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ നേടിയ 14 വയസുകാരന്‍ നിബിനെ ചടങ്ങില്‍ പ്രോത്സാഹന സമ്മാനം നല്‍കി ആദരിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ലക്കിഡ്രോയില്‍ ഒന്നാം സമ്മാനമായ 180 ലിറ്റര്‍ ഫ്രിഡ്ജ് സജിയും രണ്ടാം സമ്മാനമായ മൈക്രോ വേവ് ഓവന്‍ അനുശ്രീ ചന്ദ്രബാബുവും മൂന്നാം സമ്മാനമായ സൈക്കിള്‍ ജോഷിയും കരസ്ഥമാക്കി. 10 പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

വേണുഗോപാല്‍, ജോര്‍ജ്, ഭരതന്‍. കെ, ലിയോണ്‍, പാപ്പച്ചന്‍, രവിന്ദ്രന്‍, സതീശന്‍, ബിജി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി