ഒഐസിസി ആലപ്പുഴ ജില്ലാ പൊതുസമ്മേളനവും കാര്‍ഡ് വിതരണവും
Monday, September 15, 2014 9:09 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുസമ്മേളനവും ഒഐസിസി മെംബെര്‍ഷിപ് കാര്‍ഡ് വിതരണവും സെപ്റ്റംബര്‍ 13ന് (ശനി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു.

ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റഫര്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മറ്റി ജനറല്‍സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും പൊതുസമ്മേളനം ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറിയും കേരള വൈദ്യുതി ബോര്‍ഡ് അംഗവും ഹരിപ്പാടിന്റെ മുന്‍ എംഎല്‍എ യുമായ ബാബു പ്രസാദ്, ആലപ്പുഴ ജില്ലാ ഡിസിസി ചെയര്‍മാനും മാവേലിക്കരയുടെ മുന്‍ എംഎല്‍എയുമായ എം. മുരളി, ആലപ്പുഴ എംപി കെ.സി വേണുഗോപാല്‍ എന്നിവര്‍ ഫോണിലൂടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സമ്മേളന മധ്യേ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയഗം രാജന്‍ ഡാനിയേല്‍ മെംബര്‍ഷിപ് കാര്‍ഡ് വിതരണോത്ഘാടന കര്‍മം നിര്‍വഹിക്കുകയും തുടര്‍ന്ന് ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയംഗം എം.എ ഹിലാല്‍, ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ്കുട്ടി, ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറിമാരായ പ്രേംസന്‍ കായംകുളം , ബിനു ചെമ്പാലയം, ഒഐസിസി നാഷണല്‍ കമ്മിറ്റി കായിക വിഭാഗം ചെയര്‍മാന്‍ മാത്യു ചെന്നിത്തല, ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ് കൊച്ചപ്പള്ളി വിജയഭാനു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിപിന്‍ മങ്ങാട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍