മസ്കറ്റ് സെന്റ് മേരീസ് പള്ളിയില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ
Monday, September 15, 2014 9:08 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക കണ്‍വന്‍ഷനും കുടുംബ നവീകരണ ധ്യാനവും സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ റൂവി സെന്റ് മേരീസ് ചാപ്പലില്‍ നടക്കും.

സുവിശേഷ പ്രഭാഷകന്‍ റവ. ഫാ. ഡോ. ജ്യോതിസ് പോത്താറയില്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് സന്ധ്യനമസ്കാരവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടുംബ നവീകരണ ധ്യാനവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം