അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂമ്നി അസോസിയേഷന് നവംബറില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മീറ്റിംഗിന്റെ ലോഗോ കമ്മിറ്റി ചെയര്മാന് സാംജി മാത്യു പ്രകാശനം ചെയ്തു.
പ്രസിഡന്റ് വി.ജെ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജി തോമസ്, ട്രഷറര്‍ ഷിബു തോമസ്, സെക്രട്ടറി ഷെറിന് ജോര്‍ജ്, മാത്യു മണലൂര്‍, നിബു സാം ഫിലിപ്പ്, സെബി സി ഏബ്രഹാം,, ജോണ്‍ സി. തോമസ്, കോശി സാം, വര്‍ഗീസ് ജോസഫ്, വത്സ തോമസ്, സെലിന് ബിജു, തോമസ് ചെറിയാന്, ടി.എം മാത്യു, കോശി സാമുവല്‍, ഏബ്രഹാം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സില്‍വര്‍ ജുബിലിയോടനുബന്ധിച്ച് അബുദാബി ബ്ളഡ് ബാങ്കുമായി ചേര്‍ന്ന് രക്തദാനം, സൈബര്‍ അവയര്‍നസ് സെമിനാര്‍, 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കല്‍, സില്‍വര്‍ ജൂബിലി മാഗസിന് പ്രകാശനം തുടങ്ങിയവ നടത്തും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 അംഗ കമ്മിറ്റി രൂപീകരിച്ചു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള