കാലിക്കട്ട് ഫെസ്റ് ലോഗോ പ്രകാശനം ചെയ്തു
Saturday, September 13, 2014 9:17 AM IST
റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കാലിക്കട്ട് ഫെസ്റ് 2014' ന്റെ ലോഗോ പ്രകാശനം സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാനും ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കറും സംയുക്തമായി നിര്‍വഹിച്ചു.

കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകവും മലബാറിന്റെ സംസ്കൃതിയും വിളിച്ചോതുന്ന കാലിക്കട്ട് ഫെസ്റ്റില്‍ വിവിധ കലാപരിപാടികളും സാംസ്കാരിക സാഹിത്യ സമ്മേളനവും അരങ്ങേറും. റിയാദിലേയും പരിസരങ്ങളിലേയും പ്രവാസി കുടുംബങ്ങളെ ഉള്‍പ്പെടുത്തി വിവിധ മത്സരങ്ങളും ഫെസ്റിന്റെ ഭാഗമായി നടക്കും.

റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശനച്ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. മുനീര്‍ കോക്കല്ലൂര്‍, അസീസ് കോഴിക്കോട്, രഘുനാഥ് പറശിനിക്കടവ്, പ്രമോദ് പൂപ്പാല, മൊയ്തീന്‍ കോയ, ഷൌക്കത്ത് പന്നിക്കോട്, ഒമര്‍ ഷരീഫ്, നാസര്‍ മാവൂര്‍, ഹര്‍ഷദ് എംടി, ഉമ്മര്‍ വലിയപറമ്പ്, ജയപ്രദീഷ് വടകര, മോഹന്‍ദാസ് വടകര, നൌഷീര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

വനിതകള്‍ക്കായി ഹെന്ന ഡിസൈനിംഗ് മത്സരവും ദമ്പതികള്‍ക്കായി ബെസ്റ് കപ്പിള്‍ മത്സരവും വേദിയില്‍ അരങ്ങേറി. വിവിധ കലാപരിപാടികളും നടന്നു.

സെപ്റ്റംബര്‍ 26 ന് നാട്ടില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ കാലിക്കട്ട് ഫെസ്റ് സമാപന സമ്മേളനം നടക്കും. ജനറല്‍ കണ്‍വീനര്‍ ഷഫീഖ് കിണാലൂര്‍ സ്വാഗതവും അബ്ദുള്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍