റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന് (കൃപ) മലസിലെ ഭാരത് റസ്ററന്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വേറിട്ട അനുഭവമായി. ഓണക്കാല ആമോദവും ആര്‍പ്പുവിളികളും ഇന്ന് മലയാളനാടിനന്യമാണെങ്കിലും പ്രവാസികള്‍ ഓണമടക്കമുള്ള എല്ലാ കേരളീയ ഉത്സവങ്ങളേയും തനത് രീതിയില്‍ ആഘോഷിക്കുന്നവരാണെന്ന് ചടങ്ങില്‍ സംബന്ധിച്ച സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ പ്ളാസ്റിക് ഇലകളില്‍ സദ്യ വിളമ്പുമ്പോള്‍ നാട്ടില്‍ നിന്നും ഏറെ ബുദ്ധിമുട്ടി വരുത്തിയ വാഴയിലയില്‍ സദ്യ വിളമ്പിയാണ് ഇവിടെ ഓണമാഘോഷിച്ചത്.
സജി കായംകുളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂസഫ് കായംകുളം ആമുഖ പ്രസംഗം നടത്തി. സാംസ്കാരിക സമ്മേളനം നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, നവാസ്ഖാന്‍ പത്തനാപുരം, ഷിബു പത്തനാപുരം, ജബാര്‍ (മഹാത്മാ സ്കൂള്‍), എച്ച്. നസീര്‍ കായംകുളം, നൌഫല്‍ പാലക്കാടന്‍, നിസാര്‍ നമ്പലശേരില്‍, ശിവരാജന്, മുജീബ് കായംകുളം, രാജു ഒപ്പടോ, സലീം മാളിയേക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സത്താര്‍ കുഞ്ഞ്, ഷബീര്‍ വരിക്കപ്പള്ളി, ബി. ഷൈജു, സൈഫ്, മുരളി, സുന്ദരന്‍ പെരുങ്കാല, ബഷീര്‍ കായംകുളം, ബഷീര്‍ ചൂനാട്, ബഷീര്‍ വള്ളികുന്നം, ജാഫര്‍ കാപ്പില്‍, പി.കെ ഷാജി, കബീര്‍, ഷൈജു നമ്പലശേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൃപയുടെ ഭാരവാഹി സുന്ദരന്‍ പെരുങ്കാലയുടെ കവിതാ സമാഹാരം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി നജീം കൊച്ചുകലുങ്ക് എച്ച്. നസീറിന് നല്കി പ്രകാശനം നിര്‍വഹിച്ചു. അനി അനീസ് സ്വാഗതവും ഷിബു ഉസ്മാന് നന്ദിയും രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍