ആയ നഗര്‍ സെന്റ് മേരീസ് ഇടവകയില്‍ ദൈവമാതാവിന്റെ തിരുനാളിന് കൊടിയേറി
Saturday, September 13, 2014 9:15 AM IST
ന്യൂഡല്‍ഹി: ആയ നഗര്‍ സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് കൊടിയേറി. ഫരീദാബാദ് രൂപത ചാന്‍സലര്‍ ഫാ. ജോണ്‍ മൈലന്‍വേലി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു.

13ന് (ശനി) വൈകുന്നേരം ആറിന് ആഘോഷമായ പാട്ടു കുര്‍ബാനക്ക് ഫാ. മാര്‍ട്ടിന്‍ പൈനാടത്ത് വിസി മുഖ്യകാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, കരിമരുന്ന് കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

14ന് (ഞായര്‍) വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, കലാ സാംസ്കാരിക സംഗമം, വില്‍സണ്‍ ചമ്പക്കുളം അവതരിപ്പിക്കുന്ന മായാജാലം, സ്നേഹവിരുന്ന് എന്നിവ നടക്കും.

15ന് (തിങ്കള്‍) വൈകുന്നേരം ഏഴിന് ഇടവകയിലെ മരിച്ചവരുടെ ഓര്‍മയ്ക്കായുള്ള കുര്‍ബാന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്