'പെരുച്ചാഴി' ഇറ്റലിയിലെ രണ്ട് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും
Saturday, September 13, 2014 9:11 AM IST
റോം: മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് മൂവി 'പെരുച്ചാഴി' ഇറ്റലിയിലെ മെസിനയിലും റോമിലും പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ പയറ്റിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ കളികളും രസങ്ങളും ചേര്‍ന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ ചിത്രമാണ് 'പെരുച്ചാഴി'. മോഹന്‍ലാലിന്റെ ഒപ്പം അജു വര്‍ഗീസ്, മുകേഷ്, ബാബുരാജ് എന്നിവരടങ്ങിയ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

ലാലിന്റെ സപ്പോര്‍ട്ടിംഗ് ക്യാരക്ടേഴ്സ് ആയി എത്തുന്ന അജു വര്‍ഗീസ്, ബാബു രാജ് കൂട്ടുകെട്ടും ജോണ്‍ കെറിയായി എത്തുന്ന സീന്‍ ജെയിംസ് എന്ന വിദേശ നടനും തീയേറ്ററില്‍ ചിരി പടര്‍ത്തി മുന്നേറുന്ന പെരുച്ചാഴി ഒരു മികച്ച എന്റര്‍ടെയ്നര്‍ കൂടിയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മദ്രാസ് സ്വദേശി അരുണ്‍ വൈദ്യനാഥനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ്.

റോമില്‍ സെപ്റ്റംബര്‍ 21ന് രാവിലെ 10.30നും മെസ്സിന പാത്തിയില്‍ സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് 1.30നുമാണ് പ്രദര്‍ശനം

അററൃല: ഇശിലാമ അറൃലമിീ, ജശമ്വ്വമ ഇമ്ീൌൃ 22 ആ ടഅഘഋ 3 (ഞീാല),

ശെഷീ ഷീലെ ലറമരവലൃശഹ 0039 3202222873.

ഇകചഋങഅ ഇഛങഡചഅഘഋ ജഅഠഠക ഢകഅ ഠഞകഋടഠഋ, ജഅഠഠക (ങഋടടകചഅ)

ഇീിമേര: 0039 3331995972.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍