ലൂക്കന്‍ ക്ളബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Saturday, September 13, 2014 9:11 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 13ന് (ശനി) രാവിലെ 10 മുതല്‍ പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

അത്തപൂക്കളം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍, ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരം, മാവേലി മന്നന് വരവേല്‍പ്പ്, ചെണ്ടമേളം, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജയന്‍ തോമസ് കൊട്ടാരക്കര അധ്യക്ഷത വഹിക്കും. നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യും. കൌണ്‍സിലര്‍ വില്യം ലാവന്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വഞ്ചിപ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും.

ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജയന്‍ തോമസ്, വൈസ് പ്രസിഡന്റ് തമ്പി മത്തായി, സെക്രട്ടറി ബിജു മാടവന, ജോ. സെക്രട്ടറി ലിജോ അലക്സ്, ട്രഷറര്‍ ജോസ് മത്തായി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്