ലിന്ററസ്റ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
Friday, September 12, 2014 8:14 AM IST
മെല്‍ബണ്‍: മെല്‍ബണിലെ സൌത്ത് ഈസ്റ് പ്രവശ്യയിലെ മനോഹര പ്രദേശങ്ങളില്‍ ഒന്നായ ലിന്ററസ്റ് മലയാളി കൂട്ടായ്മ പ്രഥമ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ലിന്ററസ്റിലെ ഗ്രാന്‍ഡ് ബോണ്‍ കമ്മ്യുണിറ്റി ഹാളില്‍ രാവിലെ 10 ന് ആഷ്ന ഷാജന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി ആഘോഷങ്ങള്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് ജോഷ്വാ മാത്യുവിന്റെ നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ നിലവിളക്ക് തെളിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലിന്ററസ്റിലെ ആദ്യത്തെ മലയാളിയും പൊതു പ്രവര്‍ത്തകനുമായ ചാക്കോ അരീക്കലിന്റെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്. തിരുവാതിരയും വളളംകളിയും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. ഷാജന്‍ ജോര്‍ജും അഗസ്റ്യന്‍ പറമ്പിലും വിവിധ കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍