പ്രളയക്കെടുതി കാഷ്മീരിലേക്ക് സഹായമെത്തിക്കാന്‍ ഫോര്‍ക്ക പദ്ധതി
Friday, September 12, 2014 8:13 AM IST
റിയാദ്: സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കാഷ്മീരിലെ പ്രളയക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്കയും പ്രമുഖ കാര്‍ഗോ ഏജന്‍സിയായ എബിസി കാര്‍ഗോയും സംയുക്ത പദ്ധതി തയാറാക്കി.

റിയാദിലേയും പരിസരങ്ങളിലേയും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ശേഖരിക്കുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എബിസി കാര്‍ഗോ മുഖേന കാശ്മീരിലെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിക്കാനാണ് പരിപാടി എന്ന് ഫോര്‍ക്ക ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള ആഭ്യന്തര വകുപ്പിന്റെ കൂടി സഹകരണത്തോടെയായിരിക്കും വസ്ത്രങ്ങള്‍ കാശ്മീരിലെത്തിക്കുകയെന്നും മഹത്തായ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ പ്രവാസികളും പങ്കു ചേരണമെന്നും ഫോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍