കൊളോണ്‍ കേരള സമാജത്തിന്റെ കാര്‍ഷിക ക്ളാസ് സെപ്റ്റംബര്‍ 13 ന്
Friday, September 12, 2014 8:13 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് കാര്‍ഷിക ക്ളാസ് സെപ്റ്റംബര്‍ 13ന് (ശനി) നടക്കും. നോര്‍വനിഷിലെ കാര്യാമഠം ഓള്‍ഡ് ഹോമിലെ സണ്‍ഹാളില്‍ (ഒമൃറൃമലൈ 22,ചീല്ൃലിശരവ, 52888) ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മുതല്‍ ആറു വരെയാണ് ക്ളാസ്. തിയറിയും പ്രാക്ടിക്കലും ഒരുമിച്ചുചേര്‍ത്തുള്ള ക്ളാസാണ്.

കേരള സമാജം ആറാമത് നടത്തിയ ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജെയിംസ് കാര്യാമഠമാണ് ക്ളാസുകള്‍ നയിക്കുന്നത്. നാടന്‍ കൃഷികള്‍ എങ്ങനെ ശാസ്ത്രീയടിസ്ഥാനത്തില്‍ വിജയകരമായി കൃഷിചെയ്യാം എന്നതാണ് ഇത്തവണത്തെ വിഷയം. മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട സമാജം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ മല്‍സരം നടത്തിവരുന്നു.

അടുക്കളതോട്ടങ്ങളുടെ മല്‍സരത്തോടനുബന്ധിച്ചാണ് കേരളസമാജം മുമ്പും കാര്‍ഷിക ക്ളാസ് നടത്തിയിട്ടുള്ളത്. സൌജന്യമായി നടത്തുന്ന ക്ളാസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ അടുക്കല്‍ പേര് രജസ്റര്‍ ചെയ്യണമെന്ന് സമാജം അഭ്യര്‍ഥിച്ചു. ഫോണ്‍:02232 34444.

ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റുഭാരവാഹികള്‍.