മതബോധന അധ്യാപകര്‍ക്കായി ഏകദിന സെമിനാര്‍ നടത്തി
Friday, September 12, 2014 8:11 AM IST
മെല്‍ബണ്‍: ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയായുടേയും മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മതബോധന അധ്യാപകര്‍ക്കായി ഏകദിന സെമിനാര്‍ നടത്തി.

മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച സെമിനാറിന് മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി സ്വാഗതം ആശംസിച്ചു. 9.30 മുതല്‍ 12 വരെ നടന്ന ക്ളാസുകള്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നയിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം സീറോ മലബാര്‍ രൂപതയുടെ കുടുംബ നവീകരണത്തിന്റെ ചുമതലയുളള ഫാ. വര്‍ഗീസ് വാവോലി അധ്യാപകര്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

മതഅധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി ബോസ്കോ പുത്തൂര്‍ പിതാവിനും അജി വയലുങ്കല്‍ ഫാ. വര്‍ഗീസ് വാവോലി കൃതജ്ഞത അര്‍പ്പിച്ചു.

ഫാ. തോമസ് കുമ്പിക്കല്‍ ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയായുടെ ഭാരവാഹികളായ മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റിമാര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഏകദിന സെമിനാറിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍