ഫ്രാങ്സ്റണില്‍ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Friday, September 12, 2014 8:11 AM IST
മെല്‍ബണ്‍: നന്മയുടെയും സമ്പദ് സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേല്‍ക്കാനായി ഫ്രാങ്സ്റണിലെ മലയാളികള്‍ ഒരുങ്ങികഴിഞ്ഞു. സെപ്റ്റംബര്‍ 20ന് (ശനി) ടവര്‍ഹില്‍ റോഡിലുളള ഫ്രാങ്സ്റണ്‍ റിക്രിയേഷന്‍ ഹാളിലാണ് ആഘോഷപരിപാടികള്‍.

ശനി രാവിലെ 10 ന് അത്തപൂക്കളം ഒരുക്കി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ തരത്തിലുളള കായിക മത്സരങ്ങളും പുരുഷന്മാരുടെ വാശിയേറിയ വടംവലി മത്സരവും, കായിക മത്സരങ്ങളും നടക്കും. ഉച്ചക്ക് 12 മുതല്‍ 2.30 വരെ വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാമത്സരങ്ങളും അരങ്ങേറും.

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഫ്രാങ്സ്റണിലെയും സമീപ പ്രദേശങ്ങളിലുമുളള എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി കണ്‍വീനര്‍മാരായ പി. സി. അലക്സാണ്ടറും, ജിബിന്‍ ജോര്‍ജും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍