എഫാത്ത സെഹിയോന്റെ താമസിച്ചുള്ള ധ്യാനം ഒക്ടോബര്‍ 27, 28, 29, 30 തീയതികളില്‍
Friday, September 12, 2014 7:16 AM IST
ലണ്ടന്‍: എഫാത്ത സെഹിയോന്റെ താമസ ധ്യാനം ഇംഗ്ളീഷിലും മലയാളത്തിലും പ്രശാന്ത മനസോടെ ഏകാഗ്രതയോടെ ദൈവീക സാന്നിധ്യത്തില്‍ ലയിച്ചിരുന്ന് ദൈവീക സ്നേഹത്തിന്റെ കതിരുകള്‍ ജീവിതത്തിന്റെ നല്ല ഫലങ്ങളായി മാറ്റപ്പെടുന്ന താമസിച്ചുള്ള ധ്യാനം സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ മിഡ്വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ നടക്കും.

ധ്യാനം ഇംഗ്ളീഷിലും മലയാളത്തിലുമായിട്ടാണ് കെഫന്‍ലി പാര്‍ക്കില്‍ നടത്തപ്പെടുന്നത്.

ഒക്ടോബര്‍ 27ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് 30ന് ഉച്ചയോടുകൂടി ധ്യാനം പര്യാവസാനിക്കും. സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. സോജി ഓലിക്കലും ഫാ. സാജു ഇലഞ്ഞിയുമാണ് ധ്യാനം നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിള്‍ 07571815076, ഷിബു 07737172449, അനീഷ് 07760254700, ടെസി 07883015717.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം