യാക്കോബായ സഭയുടെ ആറാമത് കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍
Friday, September 12, 2014 7:16 AM IST
ലണ്ടന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ ആവേശമായി കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വരവിനായി യുകെയിലെ യാക്കോബായ സഭ ഒന്നടങ്കം പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു. ശ്രേഷ്ട ബാവയുടെ എഴുന്നള്ളത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും സഭയുടെ യുകെ റീജിയണല്‍ കൌണ്‍സില്‍ നടത്തിക്കഴിഞ്ഞു.

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്ക്, ലോംഗ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിനിനിയും ഒരാഴ്ച മാത്രമാണു അവശേഷിക്കുന്നത്. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെ യില്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. എല്ലാ ഹൈടെക് സംവിധാനങ്ങളും കോര്‍ത്തിണക്കിയ പ്രോഗ്രാം ഹാള്‍ സംഘാടകര്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനായി ഒരുക്കിയിരിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ് ബാവായുടെ ആശീര്‍വാദത്തോടുകൂടി, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെ മഹനീയ സാന്നിധ്യവും ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ യുകെ മേഖലയുടെ മുന്‍ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനിയും പങ്കെടുത്തനുഗ്രഹിക്കുന്നു.

പരിശുദ്ധ സഭയുടെ യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സീനോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും. ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ രജിസ്ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് യുകെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍