ന്യൂജേഴ്സിയില്‍ സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍
Friday, September 12, 2014 7:11 AM IST
ലിന്‍ഡന്‍ (ന്യൂജേഴ്സി): ന്യൂജേഴ്സിയിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിലുളള സംയുക്ത കണ്‍വന്‍ഷന്‍ ലിന്‍സന്‍ സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംബര്‍ ആറിന് (ശനി) സംഘടിപ്പിച്ചു.

അമേരിക്കന്‍ പര്യടനം നടത്തുന്ന ഫാ. ജോജി ഏബ്രഹാം (തിരുവല്ല) ആത്മീയ പ്രഭാഷണം നടത്തി. വിശുദ്ധി, മാനസാന്തരം തുടങ്ങിയ വിഷയങ്ങളിലൂന്നി ഫാ. ജോജി ഏബ്രഹാം നടത്തിയ പ്രഭാഷണത്തില്‍ വിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയുടെ മാഹാത്മ്യത്തെക്കുറിച്ചും പ്രസംഗിച്ചു.

സന്ധ്യാനമസ്കാരത്തെ തുടര്‍ന്നാണ് പ്രഭാഷണം നടന്നത്. ഫാ. സി.എം. ജോണ്‍ എപ്പിസ്കോപ്പാ, ഫാ. ബാബു കെ. മാത്യു, ഫാ. സണ്ണി ജോസഫ്, ഫാ. ഷിനോജ് തോമസ്, ഫാ. ഷിബു ഡാനിയേല്‍ എന്നീ വികാരിമാരും സന്നിഹിതരായിരുന്നു.

മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ്, ലിന്‍സന്‍ സെന്റ് മേരീസ്, ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്, സോമര്‍ സെന്റ് തോമസ്, നോര്‍ത്ത് പ്ളെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് എന്നീ ഇടവകളാണ് ന്യുജഴ്സി ഓര്‍ത്തഡോക്സ് കൂട്ടായ്മയിലുളളത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍