ഡബ്ളിനില്‍ മലയാളം സംഘടിപ്പിക്കുന്ന സംഗീത നിശ 'അരങ്ങ് 2014' സെപ്റ്റംബര്‍ 13ന്
Friday, September 12, 2014 7:08 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളം സംഘടിപ്പിക്കുന്ന സംഗീത നിശ 'അരങ്ങ് 2014' സെപ്റ്റബംര്‍ 13ന് (ശനി) വൈകുന്നേരം ആറിന് തിരശീല ഉയരും.

മലയാളത്തിലെ പ്രശസ്ത പിന്നണിഗായികയും 2013 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ സിത്താര നയിക്കുന്ന സംഗീത സന്ധ്യ ഡബ്ളിനിലെ ബ്ളാന്‍ചാര്‍ട്സ് ടൌണിനടുത്തുള്ള ക്ളോണി ഫിബിള്‍സ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും. സിത്താരയ്ക്കൊപ്പം അയര്‍ലന്‍ഡിലെ പ്രമുഖ ഗായകരും അണിനിരക്കും.

കഴിഞ്ഞ് ഒമ്പതു വര്‍ഷമായി അയര്‍ലന്‍ഡിലെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്ന മലയാളം സംഘടനയ്ക്ക് ഒരു പൊന്‍തൂവല്‍ കുടിയായിരിക്കും അരങ്ങ് 2014 എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബിസ് 0857184293, കിരണ്‍ 08721 60733, അലക്സ് 0871237342, രാജന്‍ 0870573885.