പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കപ്പെടുന്നു
Friday, September 12, 2014 4:23 AM IST
ന്യൂയോര്‍ക്ക്: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ റവ. ഡീക്കന്‍ ലിജു പോളിന് സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കുന്നതാണ്.

14-ന് രാവിലെ ഒമ്പതിന് ഒക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് പട്ടംകൊട ശുശ്രൂഷ നടത്തപ്പെടും. വി. കുര്‍ബാനയിലും പട്ടംകൊട ശുശ്രൂഷയിലും വന്ന് സംബന്ധിക്കാന്‍ വികാരി റവ.ഫാ. തോമസ് കറുകപ്പള്ളി എല്ലാവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നു. ഷെവലിയാര്‍ ജയ്മോന്‍ സ്കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം