ശ്രീകൃഷ്ണ ലോകം-2014
Thursday, September 11, 2014 8:31 AM IST
ബാംഗളൂര്‍: ദാസറഹള്ളി സംസ്കാര ഭാരതിയുടെ നേതൃത്വത്തില്‍ ജന്മാഷ്ടമിയോടനുബന്ധിച്ച് നടത്തുന്ന ശ്രീകൃഷ്ണലോകം 2014-ന്റെ സ്വാഗതസംഘം ഉദ്ഘാടനം മഹാലക്ഷ്മി കല്യാണ മണ്ഡപത്തില്‍ ദാസറഹള്ളി എംഎല്‍എ എസ്. മുനിരാജു നിര്‍വഹിച്ചു. 14ന് ദാസറഹള്ളിയുടെ വിവിധഭാഗങ്ങളില്‍ ബാലികാബാലന്മാര്‍ ശ്രീകൃഷ്ണവേഷം ധരിച്ച് നടത്തുന്ന ശോഭായാത്രകള്‍ തുടര്‍ന്ന് പൈപ്പ്ലൈന്‍ റോഡിലുള്ള സെല്കഷന്‍ കോര്‍ണറില്‍ ഒത്തുചേര്‍ന്ന് മഹാശോഭായാത്രയായി, താലപ്പൊലി, വാദ്യം, രഥം തുടങ്ങിയവയുടെ അകമ്പടിയോടുകൂടി പൊതുസമ്മേളന വേദിയായ രവീന്ദ്രനഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉറിയടി മത്സരം. പൊതുസമ്മേളനംപദ്മശ്രീഡോ.വിറ്റലും കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൌഡയും ചേര്‍ന്ന് നിര്‍വഹിക്കും.