മയൂര്‍ വിഹാര്‍ ഫേസ് -വണ്‍ സീറോ മലബാര്‍ പള്ളിയില്‍ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും
Thursday, September 11, 2014 8:30 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് - വണ്‍ സീറോ മലബാര്‍ പള്ളിയില്‍ പരുശുദ്ധ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ സെപ്റ്റംബര്‍ 12ന് (വെള്ളി) കൊടിയേറും. വൈകുന്നേരം 7.30ന് മയൂര്‍ വിഹാര്‍ ഫൊറോന പള്ളി വികാരി റവ. ഫാ. റെന്‍സന്‍ തെക്കിനേഴത്ത് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും.

13ന് (ശനി) വൈകുന്നേരം 7.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേനക്ക് റവ. ഫാ. ജസ്റിന്‍ പുതുശേരി നേതൃത്വം നല്‍കും.

തിരുനാള്‍ ദിനമായ 14ന് (ഞായര്‍) വൈകുന്നേരം നാലിന് പോക്കറ്റ് രണ്ടിലുള്ള കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് റവ. ഫാ. ഫിനില്‍ ഏഴാരത്ത്, റവ. ഫാ. ജോണ്‍ പുതുവ, ഇടവക വികാരി റവ. ഫാ. അനൂപ് ജോണ്‍ നരിമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, കരുമരുന്ന് പ്രയോഗം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.

15ന് (തിങ്കള്‍) വൈകുന്നേരം 7.30ന് മരിച്ചവിശ്വാസികള്‍ക്കുവേണ്ടിയുള്ള കുര്‍ബാന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്