അസീസിയ സോക്കര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു
Thursday, September 11, 2014 8:05 AM IST
റിയാദ്: ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് അസീസിയ സോക്കര്‍ ക്ളബ് സംഘടിപ്പിക്കുന്ന സിറ്റി ഫ്ളവര്‍ വിന്നേഴ്സ് ട്രോഫിക്കും റോളക്സ് കാര്‍ഗോ റണ്ണേഴ്സ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ദ്വിദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം സിറ്റി ഫ്ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സഹീര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് ഇന്നും അടുത്ത വെള്ളിയാഴ്ചയുമായി സുലൈ എക്സിറ്റ് 16 നടുത്തുള്ള നാദക് സിഗ്നലിന് സമീപം അല്‍ ശിര്‍ക്കി സ്റേഡിയത്തില്‍ നടക്കും.

റിയാദില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വൈകുന്നേരം 7.30 മുതല്‍ രാത്രി 12 വരെയാണ് കളി നടക്കുക. ലോഗോ പ്രകാശനചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും അസീസിയ സോക്കര്‍ ക്ളബിന്റെയും ഭാരവാഹികളായ കബീര്‍ വല്ലപ്പുഴ, ബഷീര്‍ ചേലേമ്പ്ര, നാസര്‍ കാരന്തൂര്‍, മുജീബ് ഉപ്പട, ഹംസ, ഹൈദ്രോസ് തങ്ങള്‍, സൈദ്, നാസര്‍ മൂച്ചിക്കാടന്‍, ബഷീര്‍ പറമ്പില്‍, സഫീര്‍ സി.ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0564013366.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍