ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ഭാഗമായി ഹാജിമാരെ സഹായിക്കാന്‍ നവോദയ രംഗത്ത്
Thursday, September 11, 2014 8:03 AM IST
മക്ക: മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ഭാഗമായി ഈ വര്‍ഷവും ഹാജിമാരെ സഹായിക്കുവാന്‍ നവോദയ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് നവോദയ മക്ക ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ പുതിയങ്ങാടിയും സെക്രട്ടറി കെ.എച്ച് ഷിജു പന്തളവും അറിയിച്ചു.

നവോദയ ഹജ്ജ് വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ കെ.എം.മുഹമ്മദ് ബഷീര്‍ നിലമ്പൂരിന്റെ നേത്യത്വത്തിലുള്ള നവോദയ വോളന്റിയേഴ്സ് ഹറമിലും പരിസര പ്രദേശങ്ങളിലും അസീസിയയിലും വരും ദിവസങ്ങളില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ഭാഗമായി സേവന രംഗത്തുണ്ടാകും. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന വേളയില്‍ മിന,അറഫ,മുസ്ഥലീഫ എന്നിവിടങ്ങളില്‍ ജിദ്ദയില്‍ നിന്നുമുള്ള നവോദയ പ്രവര്‍ത്തകരോടപ്പം സജീവമായി രംഗത്ത് ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍