യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ കലാമേള നവംബര്‍ ഒന്നിന് വാറിംഗ്ടണില്‍
Thursday, September 11, 2014 8:02 AM IST
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ കലാമേള നവംബര്‍ ഒന്നിന് (ശനി) വാറിഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്കൂളിലാണ് നടക്കുക.

ഈ വര്‍ഷം 'വാറിഗ്ടണ് മലയാളി അസോസിയേഷന്‍' ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആഥിധേയത്വം വഹിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലാമേളയില്‍ 11 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ നോര്‍ത്ത് വെസ്റ് റീജിയണിലെക്ക് ചേര്‍ന്നതോടെ കൂടുതല്‍ മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗാത്മ കഴിവുകള്‍ മാറ്റുരയ്ക്കുന്ന ഒരു വേദിയായി ഉപയോഗിക്കാന്‍ സാധിക്കും.

ഇന്നത്തെ കുട്ടികള്‍ നാളത്തെ നമ്മുടെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്കാരിക തിരിച്ചറിവാണ് എല്ലാ അസോസിയേഷനുകളും നമ്മുടെ കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്.

മഴയെയും തണുപ്പിനെയും അവഗണിച്ചു നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.

കലാമാത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതതു അസോസിയേഷന്റെ നേതൃത്വമാണ് എണ്ണയിട്ട യന്ത്രംപോലെ ഈ കലാമേളയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, ഇത് പ്രത്യേകം ശ്ളാഘനീയമാണ്.

നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തികൊണ്ടുപോകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നത്.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു. പ്രായം അനുസരിച്ച് കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍.

മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.

കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കുന്നതാണ്. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവര്‍റോളിംഗ് ട്രോഫി നല്‍കി ആദരിക്കും.

മത്സരങ്ങളെകുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്, റീജിയണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റും നാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്സൈറ്റില്‍

വു://ംംം.ൌൌസാമ.ീൃഴ/ ലഭ്യമാണ്. കൂടാതെ യുക്മ നോര്‍ത്ത് വെസ്റ് റിജിയന്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി കലാമേള കമ്മിറ്റിക്കുവേണ്ടി യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ സെക്രട്ടറി അഡ്വ.സിജു ജോസഫ് അറിയിച്ചു. കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചറല്‍ കോഓഡിനേറ്റര്‍ ജോയി അഗസ്തിയെ 07979188391 എന്ന നമ്പരില്‍ ബന്ധപ്പെടുക.

കലാമേളയില്‍ പരസ്യങ്ങള്‍ക്കും സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരും കാറ്ററിംഗ് സര്‍വീസ് ചെയ്യുന്നതിനും മറ്റു കാര്യങ്ങളെ സംബന്ധിച്ചോ അറിയാന്‍

ദിലീപ് മാത്യു (റീജിയണല്‍ പ്രസിഡന്റ്) 07961220354, അഡ്വ. സിജു ജോസഫ് (റീജിയണല്‍ സിക്രട്ടറി ആന്‍ഡ് പിആര്‍ഒ) 07951453134, ജോയി ആഗസ്തി (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍) 07979188391.

കലാമേള നടക്കുന്ന വേദിയുടെ വിലാസം: ട.അഹയമി ടരവീീഹ, ആലംല്യെ ഞീമറ, ണമൃൃശിഴീി ണഅ50ഖട.

റിപ്പോര്‍ട്ട്: സിജു ജോസഫ്