മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ ആറിന് (ശനി) വൈകുന്നേരം നാലിന് മൈന്‍സിലെ ലീബ് ഫ്രൌവന്‍ ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണശബളമായ ആഘോഷചടങ്ങില്‍ വിശിഷ്ടാഥികളായിരുന്ന ഭാരത് ഫെറൈന് പ്രസിഡന്റ് ഐസക് പുലിപ്ര, നവോദയാ ഗ്രോസ് ഗെരാവു സമാജം പ്രസിഡന്റ് ഏബ്രഹാം നടുവിലേഴത്ത് എന്നിവര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്കി.
സമാജത്തിന്റെ പരിപാടിയിലേക്ക് ആദ്യമായി പങ്കെടുക്കാനെത്തിയ ഏലമ്മ, സിറിയക് മുണ്ടയ്ക്കത്തറപ്പേല്‍ (സൂര്യ ട്രാവല്‍സ്, ഫ്രാങ്ക്ഫര്‍ട്ട്), ദമ്പതികളായ ഡോ.ജോസഫ് തെരുവത്ത്, ജോണ്‍, മാനുവല്‍ എന്നിവരെ പ്രസിഡന്റ് മാത്യൂസ് സദസിന് പരിചയപ്പെടുത്തി.
ജോയി വെള്ളാരംകാലായില്‍, വില്സന് പുത്തന്‍പുരയില്‍, ബേബി കലയങ്കേരില്, സമാജം അംഗങ്ങള്‍ എന്നിവര്‍ അവതരിപ്പിച്ച മാവേലിനാടുവാണിടും കാലം എന്ന ഓണപാട്ടോടെ പരിപാടികള്‍ക്ക് തുടക്കമായി. വില്സന് അവതരിപ്പിച്ച ഗസല്‍ ഗാനങ്ങള്‍, ഫാ. വിനീത് എംഎസ്ജെ ആലപിച്ച ക്ളാസിക്കല്‍ ഗാനം, ആക്ഷന്‍ സോഗ്, കൊച്ചുകലാകാരി അമാലിയ മൂലക്കാടിന്റെ നൃത്തം എന്നിവ മികച്ചതായിരുന്നു. അടൂരും സംഘവും അവതരിപ്പിച്ച മാനിഷാദ എന്ന കഥാപ്രസംഗം ആഘോഷത്തിന്റെ ഹൈലൈറ്റ് ആയി. അരുണ്‍ ലോറന്‍സ്, മീനു ദമ്പതികളുടെ വിവാഹ വാര്ഷികത്തികത്തോട് അനുബന്ധിച്ച് സ്പോണ്സര് ചെയ്ത സാരിയുടെ നറുക്കെടുപ്പില്‍ വിജയികളായ ടീമോ ദമ്പതികള്‍ക്ക് സമ്മാനിച്ചു.
സമാജം പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി സ്വാഗതവും സെക്രട്ടറി ജിമ്മി മൂലക്കാട്ട് നന്ദിയും പറഞ്ഞു. സമാജം ട്രഷറര്‍ ജോസ് മുള്ളരിക്കല്‍, ഡോണ്‍ കുഴിയേലില്‍, ജോര്‍ജ് ഇല്ലിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഒട്ടേറെ വിഭവങ്ങളോടെ ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മതിയായ രുചിയും കേരളത്തനിമയും പകര്‍ന്നു. ദേശീയഗാനത്തോടുകൂടി ആഘോഷങ്ങള്‍ക്ക് തിരശീല വീണു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍